Advertisment

മുടി തഴച്ച് വളരാൻ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോ​ഗിക്കാം...

അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്.  അരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തിൽ ഇനോസിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചിൽ തടയുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
rtyuiuytreaertyuio

വിറ്റാമിൻ ബി, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകൾ എന്നിവയും അതിലേറെയും പോഷകങ്ങൾ കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്.  അരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തിൽ ഇനോസിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചിൽ തടയുന്നു.

Advertisment

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയർ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്. വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

കറിവേപ്പില പേസ്റ്റും അൽപം കഞ്ഞി വെള്ളവും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ഇതും മുടിയ്ക്ക് ഏറെ ഗുണകരമായ ഹെയർ പായ്ക്കാണ്. മുടി വളരാൻ ഇതേറെ നല്ലതാണ്. കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.

rice-water-benefits-for-hair
Advertisment