New Update
/sathyam/media/media_files/SF5USfHIrPO7keNAyeQn.jpeg)
ഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ശാഖാ നമ്പർ 4354-ന്റെ കീഴിലെ വനിതാ സംഘത്തിന്റെ 2024-27 വർഷക്കാലത്തേക്കുള്ള പുതിയ സാരഥികളെ തെരെഞ്ഞെടുത്തു.
Advertisment
/sathyam/media/media_files/1WKZQj6S8WIE95CSdXtR.jpeg)
മെഹ്‌റോളി ശാഖാ പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി വി സാബു, ശാഖാ സെക്രട്ടറി സിജി, യൂണിയൻ കമ്മിറ്റി അംഗം ടി കെ പുരുഷോത്തമൻ, കേന്ദ്രക്കമ്മിറ്റി വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പുതിയ സാരഥികളായി, പ്രസിഡന്റ് ജെയ്‌നി ബിജു, വൈസ് പ്രസിഡന്റ് രഞ്ജു മണികണ്ഠൻ, സെക്രട്ടറി സിജി ഗോപി, ട്രെഷറർ സിന്ധു പണിക്കർ. കമ്മിറ്റി അംഗങ്ങളായി അമ്പിളി ശശാങ്കൻ, രമ്യാ സുധീഷ്, സുധാ സജി, മഞ്ജു രാജ്, ഷീബ മോഹൻദാസ് എന്നിവരും യൂണിയൻ കമ്മിറ്റി അംഗങ്ങളായി ഷായരി പ്രദീപ്, സുധാ കരുണാകരൻ, സുനിത പ്രദീഷ് എന്നിവരെ തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us