/sathyam/media/media_files/9iGVt9YLrUrryxYIJKDq.jpeg)
കടുത്തുരുത്തി: ഗവ.പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് പുതിയ അപേക്ഷകൾ നൽകാം. എട്ടാംതീയതി രാവിലെ 10.30 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേനയോ കോളേജിലെ ഹെൽപ്പ്‌ഡെസ്‌ക് മുഖേനയോ ഫീസ് അടച്ച് വിദ്യാർഥികൾക്ക് അപേക്ഷ നൽകാം.
എട്ടാംതീയതിയാണ് സ്‌പോട്ട് അഡ്മിഷൻ. രാവിലെ 8.30 മുതൽ 9.30 വരെ റാങ്ക് പട്ടികയിൽ ഒന്നുമുതൽ 25000 വരെയുള്ളവർക്കും, 9.30 മുതൽ 10.30 വരെ 25001 മുതൽ 40000 വരെയുള്ളവർക്കും, 10.30 മുതൽ 11.30 വരെ 40001 മുതൽ പട്ടികയിലുള്ള എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം. പുതിയ അപേക്ഷ നൽകിയവർക്കും അന്നേദിവസം രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
പ്രവേശനം നേടുന്ന വിദ്യാർഥികൾ എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റ്, ടി.സി., വരുമാനസർട്ടിഫിക്കറ്റ്, ജാതിസർട്ടിഫിക്കറ്റ് എന്നിവ നൽകണം. രക്ഷിതാവിനൊപ്പം ഹാജരാകണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് എ.ടി.എം.കാർഡ്, അല്ലെങ്കിൽ ക്യു.ആർ.കോഡ് മുഖേന അടയ്ക്കണം. പി.ടി.എ.ഫണ്ട്, യൂണിഫോം ഫീസ് എന്നിവയും അടയ്ക്കണം. മറ്റ് പോളികളിൽ പ്രവേശനം നേടി സ്ഥാപനമാറ്റത്തിന് വരുന്നവർ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ.ഫണ്ട് എന്നിവ കരുതണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9496222730.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us