എസ്എസ്‌സി ജിഡി കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം

യോഗ്യത: ജനുവരി 1ന് 2025ന് മുന്‍പ് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18- 23 വയസ്. അപേക്ഷ ഫീസ്: 100 രൂപ. വനിതകള്‍, എസ്‌സി, എസ്ടി, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് ഫീസില്ല.

New Update
et5yujhgfer67u8i

എസ്എസ്‌സി ജിഡി കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 5 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അതേ സമയം ഫീസ് അടയ്ക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.നവംബര്‍ 5 മുതല്‍ നവംബര്‍ 7 വരെ അപേക്ഷയിലെ തെറ്റുതിരുത്താം. 2025 ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണിത്(CBT).

Advertisment

39481 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ സേനകളില്‍ ജനറല്‍ കോണ്‍സ്റ്റബിളായി നിയമിക്കപ്പെടും. യോഗ്യത: ജനുവരി 1ന് 2025ന് മുന്‍പ് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18- 23 വയസ്. അപേക്ഷ ഫീസ്: 100 രൂപ. വനിതകള്‍, എസ്‌സി, എസ്ടി, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:

Advertisment