ന്യൂയോര്‍ക്ക്: ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച നെറ്റ്ഫ്‌ളിക്‌സ് സീരീസായ സ്‌ട്രേന്‍ജര്‍ തിങ്‌സ് അഞ്ചാം സീസണ്‍ ഉടനെത്തുന്നു. 2025 തുടക്കത്തില്‍ തന്നെ പുതിയ സീസണ്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ സീരീസ് വന്‍ പ്രേക്ഷക പ്രീതിയാണ് നേടിയിട്ടുള്ളത്. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കാണുന്ന സീരീസുകളിലൊന്നാണ് സ്‌ട്രേന്‍ജര്‍ തിങ്‌സ്.
കഴിഞ്ഞ നാല് സീസണുകളും വന്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. അഞ്ചാം സീസണിലും ഈ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
സൈ-ഫൈ, ഹോറര്‍ വിഭാഗത്തില്‍പ്പെടുന്ന സീരിസില്‍ ഇന്‍ഡ്യാനയിലെ ഹോക്കിന്‍സില്‍ നടക്കുന്ന ചില അസാധാരണ സംഭവങ്ങളാണ് ഇതിവൃത്തമായുള്ളത്.
അഞ്ചാം സീസണിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.