തങ്കലാനിലെ ഡാനിയേല്‍ കാള്‍ടജിറോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ജൂണ്‍ 13ന് എന്ന തരത്തില്‍ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു എന്ന് പറഞ്ഞിരുന്നു നിര്‍മാതാവ് ധനഞ്‍ജയൻ. ഇക്കാര്യം വിതരണക്കാരായ റെഡ് ജിയാന്റിനെ തങ്ങള്‍ ധരിപ്പിക്കുകയും ചെയ്‍തു.

author-image
മൂവി ഡസ്ക്
New Update
ertyuiuytrertyuiopiuyt

പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹോളിവുഡ് നടൻ  ഡാനിയേല്‍ കാള്‍ടജിറോണിയും ചിത്രത്തില്‍ വേഷമിടുന്നു. തങ്കലാനിലെ ഡാനിയേല്‍ കാള്‍ടജിറോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

Advertisment

ജൂണ്‍ 13ന് എന്ന തരത്തില്‍ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു എന്ന് പറഞ്ഞിരുന്നു നിര്‍മാതാവ് ധനഞ്‍ജയൻ. ഇക്കാര്യം വിതരണക്കാരായ റെഡ് ജിയാന്റിനെ തങ്ങള്‍ ധരിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ധനുഷിന്റെ റയാനുമായി 13ന് വരും എന്നും തങ്കലാൻ റിലീസ് പിന്നീടാക്കാനുമാണ് പറഞ്ഞത് എന്നും ധനഞ്‍ജയൻ വ്യക്തമാക്കിയിരുന്നു. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന തങ്കലാന്റെ റിലീസ് പ്രഖ്യാപനത്തിനായി ചിത്രത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞത് ചര്‍ച്ചയായിരുന്നു. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നത്.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ് നിര്‍വഹിക്കുന്നത്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.

thangalaan-film-first-look-out
Advertisment