ചെറിയ മുതൽ മുടക്കിൽ മികച്ച ഇയർബഡ്‌സ് സ്വന്തമാക്കാൻ അവസരം

പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ‍ക്ക് പറ്റിയ സമയമാണിത്. ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. ആകർഷകമായ നിറങ്ങൾ മാത്രമല്ല വ്യത്യസ്തമായ ഡിസൈനും നത്തിങ് ഇയറി​ന്റെ പ്രത്യേകതയാണ്.

author-image
ടെക് ഡസ്ക്
New Update
ouyt76r6t

ചെറിയ തുക മുടക്കിയാൽ അത്യാവശ്യം സവിശേഷതകളുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ അവസരം. പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ‍ക്ക് പറ്റിയ സമയമാണിത്. ഉത്സവ സീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. ആകർഷകമായ നിറങ്ങൾ മാത്രമല്ല വ്യത്യസ്തമായ ഡിസൈനും നത്തിങ് ഇയറി​ന്റെ പ്രത്യേകതയാണ്. വില 5,000 രൂപയിൽ താഴെയാണ്.

Advertisment

ട്രാൻസ്‌പെരന്റ് കേസ്, ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാൻ സാധിക്കും, 42 മണിക്കൂർ ബാറ്ററി ലൈഫ്, ആക്ടീവ് നോയിസ് ക്യാൻസലേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. 1.4 ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലെ, 48 മണിക്കൂർ പ്ലേ ബാക്ക്, നോയിസ് ക്യാൻസലേഷൻ തുടങ്ങി സ്മാർട്ടാണ് ജെബിൽ ലൈവ് ബീം 3. 13,998 രൂപയാണ് ഈ എയർപോഡ്‌സിന്റെ വിപണി വില.

പ്രീമിയം ലുക്ക്, മികച്ച ഓഡിയോ നിലവാരവും നോയിസ് ക്യാൻസലേഷനുമൊക്കെയാണ് ആപ്പിൾ എയർപോഡ്‌സ് പ്രൊയുടെ സവിശേഷതകൾ. ഐഫോൺ ഉപയോക്താക്കളുടെ കൂടുതല്‍ തിരഞ്ഞെടുക്കുന്ന മോഡലും എയർപോഡ്‌സ് പ്രൊ തന്നെയാണ്.13,999 രൂപയാണ് നിലവിൽ ആപ്പിൾ എയർപോഡ്‌സ് പ്രൊയുടെ ഓൺലൈൻ വില. 7,999 രൂപയാണ് സാംസങ് ഗ്യാലക്സി ബഡ്‌സ് 2 പ്രൊയുടെ വില.

ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനാകും. പ്രീമിയം ഇയർബഡ്‌സിൽ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഈ മോഡലിൽ ലഭിക്കുമെന്നതും ശ്രദ്ധേയം. ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനാകുന്നതാണ് വൺ പ്ലസ് ബഡ്സ് പ്രൊ 2.നിലവിൽ 6,599 രൂപയാണ് ഇതിന്റെ വില. വൺ പ്ലസ് ഫോണുമായി പെയർ ചെയ്യുമ്പോഴായിരിക്കും മികച്ച അനുഭവം ലഭിക്കുക.

Advertisment