New Update
/sathyam/media/media_files/qJHbOfPfpF7uKC0M2MT7.jpeg)
തൃശൂർ :ഫിലിം,ടെലിവിഷൻ,വെബ് സീരീസ് മേഖലകളിൽ തിരക്കഥ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കായി തൃശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ജൂലൈ 6,7,തീയതികളിൽ ദ്വിദിന ശില്പശാല നടത്തുന്നു. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ,ആൻ്റണി തുടങ്ങി നിരവധി ചിത്രങ്ങളുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി ആണ് തിരക്കഥക്യാമ്പ് ഡയറക്ടർ.
Advertisment
സ്ക്രീൻ റൈറ്റേഴ്‌സ് ആർ.ജെ.ഷാൻ, ടി.യു.ഷാജി,ഉമ കുമരപുരം എന്നിവർ സ്ക്രിപ്റ്റ് മെന്ററിങ് നടത്തും.തൃശൂർ പാലസ് റോഡിൽ ചേതന ഹാളിൽ നടക്കുന്ന തിരക്കഥ ക്യാമ്പിൽ പങ്കെടുക്കാൻ ജൂൺ 25നു മുൻപ് രജിസ്റ്റർ ചെയ്യണം.ബന്ധപ്പെടുക: 9447000830,9995617764
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us