Advertisment

ഫെബ്രുവരി 17 ശനിയാഴ്ച കൊച്ചിയില്‍ സൗജന്യ യു.എസ്. ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു

കേരള സര്‍ക്കാര്‍ നടത്തുന്ന റിക്രൂട്ട്മെന്റ് സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡുമായി (ഒ.ഡി.ഇ.പി.സി.) ചേര്‍ന്നാണ് ഈ മേള നടത്തുന്നത്.

New Update
kjhgfdsasdfghjkl;'

കൊച്ചി: യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൊമേഴ്സ്, ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്ട്രേഷന്‍, യു.എസ്. കൊമേഴ്സ്യല്‍ സര്‍വീസ് ഇന്‍ ഇന്ത്യ, യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ ഫെബ്രുവരി 17 ശനിയാഴ്ച കൊച്ചിയില്‍ സൗജന്യ യു.എസ്. ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ നടത്തുന്ന റിക്രൂട്ട്മെന്റ് സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡുമായി (ഒ.ഡി.ഇ.പി.സി.) ചേര്‍ന്നാണ് ഈ മേള നടത്തുന്നത്.

Advertisment

അമേരിക്കയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. സന്ദര്‍ശകര്‍ക്ക് മേളയില്‍ 18 യു.എസ്. ഉന്നതവിദ്യാഭ്യാസ പ്രതിനിധികള്‍, എജ്യുക്കേഷന്‍ യു.എസ്.എ. ഉപദേഷ്ടാക്കള്‍, ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറലില്‍ നിന്നുള്ള വിസ ഓഫീസര്‍മാര്‍/നയതന്ത്രജ്ഞര്‍ എന്നിവരെ കാണാന്‍ അവസരമുണ്ടായിരിക്കും. ഈ ഉദ്യോഗസ്ഥര്‍ യു.എസ്. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യും.

ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ @EdUSA_India സന്ദര്‍ശിച്ച് അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നം മുന്നോട്ട് കൊണ്ടുപോകാം എന്ന് ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ അറിയിച്ചു.

മേളയില്‍ പ്രവേശനം സൗജന്യമാണ്. യു.എസ്. ഉന്നത വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ലിങ്ക് ഇവിടെ: https://www.odepc.net/events/edu-expo-2024/

അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും എജ്യൂക്കേഷന്‍ യു.എസ്.എ.-യുടെ ഇന്ത്യയിലെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്: https://www.usief.org.in/Study-in-the-US.aspx

മേളയില്‍ പങ്കെടുക്കുന്ന യു.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:

  1. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റ
  2. ബ്രയന്റ് യൂണിവേഴ്‌സിറ്റി
  3. കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക
  4. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് സിയാറ്റില്‍
  5. ക്ലാര്‍ക്‌സണ്‍ യൂണിവേഴ്‌സിറ്റി
  6. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി
  7. കെന്നസോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി
  8. മേരിമൗണ്ട് യൂണിവേഴ്‌സിറ്റി
  9. പാര്‍ക്ക് യൂണിവേഴ്‌സിറ്റി
  10. പെന്‍ കോളേജ് ഓഫ് ടെക്‌നോളജി
  11. സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി
  12. സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ടെക്‌സാസ്
  13. സുനി ബഫല്ലോ
  14. യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസ്
  15. യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ ഡീഗോ
  16. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സാന്‍ അന്റോണിയോ
  17. യൂണിവേഴ്‌സിറ്റി ഓഫ് യൂട്ടാ
  18. യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ സ്റ്റൗട്ട്

വിദ്യാഭാസ മേളയുടെ വിശദാംശങ്ങള്‍:

തീയതി: 2024 ഫെബ്രുവരി 17, ശനിയാഴ്ച

സ്ഥലം: ശ്രീ ഗോകുലം കണ്‍വെന്‍ഷന്‍ സെന്റര്‍, ബാനര്‍ജി റോഡ്, പി.വി.എസ്. മെമ്മോറിയലിന് എതിര്‍വശം, കലൂര്‍, കൊച്ചി, എറണാകുളം, കേരളം - 682017

u-s-university-post-graduation-student-fair
Advertisment