കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി., പി.ജി.കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് യു.ജി. പ്രോഗ്രാമുകൾ ഈ വർഷംമുതൽ നാലുവർഷ ഓണേഴ്‌സ് ഘടനയിലേക്ക് മാറും. നാലുവർഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകും.
ജൂൺ 15 മുതൽ ഓൺലൈൻ ആയി www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ബി.ബി.എ. (എ.ആർ., മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ബി.കോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി കോഴ്‌സുകൾ നാലുവർഷ ഘടനയിലാകും.
ബി.എ. നാനോ ഓൺട്രപ്രനേർഷിപ്പ്, ബി.സി.എ., ബി.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. അഫ്‌സൽ ഉൽ ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഫിലോസഫി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. സൈക്കോളജി എന്നിവ മൂന്നുവർഷ ഘടനയിൽ തുടരും. അടുത്തവർഷം എല്ലാ യു.ജി.പ്രോഗ്രാമുകളും നാലുവർഷ ഘടനയിലേക്ക് മാറും.
എം.കോം, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിസ്റ്ററി, എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസോഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ പി.ജി.കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.