യു.ജി.സി നെറ്റ് 2024-ലേക്കുളള്ള ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമാക്കും

2024 ജൂണ്‍ 18 -ന് നടത്തുന്ന പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡാണ് ലഭ്യമാക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in/ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഒഎംആര്‍ (OMR) അധിഷ്ഠിതമായിട്ടാകും പരീക്ഷകള്‍ നടത്തുക.

New Update
sdfghjkjhgfdsfghjk

യു.ജി.സി നെറ്റ് 2024-ലേക്കുളള്ള ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമാക്കും. 2024 ജൂണ്‍ 18 -ന് നടത്തുന്ന പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡാണ് ലഭ്യമാക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in/ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഒഎംആര്‍ (OMR) അധിഷ്ഠിതമായിട്ടാകും പരീക്ഷകള്‍ നടത്തുക. 83 വിഷയങ്ങളിലേക്കുമുള്ള പരീക്ഷ ഒറ്റദിവസമായിരിക്കും നടത്തുക. മുന്‍പ് വിവിധ ദിവസങ്ങളായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്.

Advertisment

പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡിനൊപ്പം തന്നെ തിരിച്ചറിയല്‍ രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും പരീക്ഷാദിനത്തില്‍ കൈയില്‍ കരുതണം. ജൂണ്‍ 7-ന് പരീക്ഷാകേന്ദ്രങ്ങളെ പറ്റിയുള്ള വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകാത്ത പക്ഷം പരാതികള്‍ അറിയിക്കാന്‍ ഹെല്‍പ് ലൈന്‍ സൗകര്യവും ലഭ്യമാക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ഹെല്‍പ്‌ലൈനുകളിലോ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ (ugcnet.ntaonline.in) ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തുക. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക.

ugc-net-2024-admit-cards-out
Advertisment