യു ജി എസ് പതിമൂന്നാമത് ശാഖ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും;കലാസാംസ്കാരിക പ്രതിഭകളെയും പരീക്ഷാ വിജയികളെയും ആദരിക്കും

ജൂൺ 29 ന് ഉച്ചക്ക് 2:30ന് ജനപ്രതിനിധികളുടെയും-രാഷ്ട്രീയ- സാംസ്കാരിക-വ്യാപാരി നേതാക്കളുടെയും സാന്നിധ്യത്തിൽ കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

New Update
rtytyu

കോങ്ങാട് :കോങ്ങാടിന്റെ സ്വപ്നങ്ങൾക്ക് വിശ്വാസത്തിന്റെ കയ്യൊപ്പുമായി 
മുൻനിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ അർബൻ ഗ്രാമീൺ സൊസൈറ്റി നമ്പിയത്ത് ടവറിൽ പതിമൂന്നാമത് ശാഖ തുറക്കുന്നു.ജൂൺ 29 ന് ഉച്ചക്ക് 2:30ന് ജനപ്രതിനിധികളുടെയും-രാഷ്ട്രീയ- സാംസ്കാരിക-വ്യാപാരി നേതാക്കളുടെയും സാന്നിധ്യത്തിൽ കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

Advertisment

യുജിഎസ് എംഡി അജിത് പാലാട്ട് അധ്യക്ഷനാകും.എംഎൽഎ കെ.ശാന്തകുമാരി,ജില്ലാ പഞ്ചായത്ത് മെമ്പർ പ്രശാന്ത്‌.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.കേരള കലാമണ്ഡലം റിട്ട. പ്രൊഫസറും തിമില വിദ്വാനുമായ കോങ്ങാട് മധു,രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി, പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.

കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എംപി, സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്,കിസാൻ സഭാ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ,സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി,ബിജെപി ജില്ലാ സെക്രട്ടറി രവി അടിയത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുരളി കൃഷ്ണൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ, യുജിഎസ് ലീഗൽ അഡ്വൈസർ ജുനൈസ് പടലത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുന്ദർരാജ്,കെ വി വി എസ് സോനു ശിവൻ, എസ്എൻഡിപി യൂണിറ്റ് സെക്രട്ടറി ഗംഗാധരൻ, ഗുപ്തസമാജം സെക്രട്ടറി രാമൻകുട്ടി ഗുപ്തൻ,കെ കെ പി എസ് ജില്ല ജോ.സെക്രട്ടറി ശശിധരൻ പണിക്കർ,റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  അച്യുതാനന്ദൻ.ടി, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്യുതൻ പനച്ചിക്കുത്ത്,എസ് ആർ ടി എസ് സംസ്ഥാന പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സംബന്ധിക്കും.ബ്രാഞ്ച് മാനേജർ അഫ്സൽ എൻ.പി.സ്വാഗതവും യുജിഎസ് ഗ്രൂപ്പ് ഡയറക്ടർ അഭിലാഷ് പാലാട്ട് നന്ദിയും പറയും.

Advertisment