ടോക്കിയോ: വാഹന നിര്‍മാണ രംഗത്തെ അതികായരായ ഹോണ്ടയും നിസ്സാനും ഒന്നിക്കുന്നു. ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ ചൈനീസ് വെല്ലുവിളി അതിജീവിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ജപ്പാന്‍ കമ്പനികളും കൈകോര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യന്‍ വാഹന മാര്‍ക്കറ്റില്‍ വലിയ പങ്കുവഹിക്കുന്ന ഹോണ്ടയ്‌ക്കൊപ്പം ചേരുന്നതോടെ മാര്‍ക്കറ്റില്‍ ഏറെ പിന്നിലുള്ള നിസ്സാന് പുത്തനുണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നിസ്സാനില്‍ വലിയ ഷെയറുകളുള്ള തായ്#വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഫ്രഞ്ച് വാഹന നിര്‍മാണ കമ്പനിയായ റെനോട്ടിനെ തങ്ങളുടെ ഷെയറുകള്‍ വില്‍ക്കുന്നതിനായി സമീപച്ചെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിച്ചതോടെ ഏഷ്യയിലെ വലിയ വാഹന മാര്‍ക്കറ്റായ ചൈനയില്‍ വിദേശ വാഹന കമ്പനികള്‍ക്ക് നിലനില്‍പ്പ് അപകടത്തിലായ സ്ഥിതിയാണ്. ബി.വൈ.ഡി. പോലുള്ള കമ്പനികളാണ് ചൈനയില്‍ ഇലക്ട്രിക് വാഹന നിര്‍മാണരംഗത്ത് മുന്നേറുന്നത്
ഇ.വി.യുടെ കടന്നുവരവോടെ ഭീമന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും സെറ്റല്ലന്റിസ് ഗ്രൂപ്പുമടക്കം പിന്നോക്കം പോയ അവസ്ഥയാണ്.
മാര്‍ക്കറ്റില്‍ ഏറെ പിന്നില്‍ പോയ നിസ്സാന്‍ നവംബറില്‍ ഒമ്പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.