Advertisment

ചിത്രങ്ങള്‍ എളുപ്പത്തില്‍ ഷെയർ ചെയ്യാൻ സാഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

നിലവില്‍ അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് നിലവിലെ രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rtyuioiuytrtyu

ഡല്‍ഹി: ഉപയോക്തൃ അനുഭവം മെച്ചെപ്പെടുത്താന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു. ചിത്രങ്ങള്‍ എളുപ്പത്തില്‍ പങ്കിടാന്‍ സാഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.

നിലവില്‍ അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് നിലവിലെ രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ അറ്റാച്ച് ഫയല്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തിപ്പിടിച്ച് ഫോട്ടോ സുഹൃത്തുക്കളുമായി പങ്കിടാം.നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങുക. പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ കൂടാതെ പുതിയ അപ്‌ഡേറ്റില്‍ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണാം.

whatsapp-may-soon-allow-users-to-share-images-faster
Advertisment