ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ ആണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതദായി കണ്ടെത്തിയത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വി2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്.

New Update
koiuhytrertyuio

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ ആണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതദായി കണ്ടെത്തിയത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വി2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്.

Advertisment

കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി കാണാം.

കോണ്‍വര്‍സേഷന്‍ വിന്‍ഡോയില്‍ നേരത്തെ സ്റ്റാറ്റസ് കാണാന്‍ സാധിക്കുമായിരുന്നില്ല. പുതിയ സൗകര്യം ഏറെ ഉപകാരപ്രദമാവുന്നത് അതുകൊണ്ടാണ്. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കില്‍ ഒരാളുടെ പ്രൊഫൈല്‍ തുറന്നാലോ ആണ് അയാള്‍ പങ്കുവെച്ച സ്റ്റാറ്റസ് കാണുക.

ഭാവി വാട്‌സാപ്പ് അപ്‌ഡേറ്റുകള്‍ക്കൊപ്പം ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചേക്കും. നിലവില്‍ ആന്‍ഡ്രോയിഡിലാണ് ഇത് പരീക്ഷിക്കുന്നത്. ഐഒഎസ് വേര്‍ഷനില്‍ എപ്പോള്‍ എത്തുമെന്ന് ഉറപ്പില്ല.

കഴിഞ്ഞ കുറച്ച് നാളുകളായി വിവിധങ്ങളായ ഫീച്ചറുകള്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. ചാറ്റ് ജിപിടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്, പുതിയവോയ്‌സ് ചാറ്റ് ഫീച്ചര്‍, ഇമെയില്‍ വെരിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ അതില്‍ ചിലതാണ്.

whatsapp-testing-status-in-chat-window
Advertisment