Advertisment

സ്റ്റാറ്റസില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സ്റ്റാറ്റസില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്‌ഡേറ്റില്‍ കൊണ്ടുവരുന്നത്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

New Update
rtyuioiuytrt

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്. സ്റ്റാറ്റസില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്‌ഡേറ്റില്‍ കൊണ്ടുവരുന്നത്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്തക്കളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ മെന്‍ഷന്‍ ചെയുന്ന സുഹൃത്തിന് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് എത്തും. സ്റ്റാറ്റസില്‍ ആരെയാണോ മെന്‍ഷന്‍ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമെ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളു.

മറ്റ് ഉപയോക്താക്കള്‍ ഇത് കാണാതിരിക്കാന്‍ സ്വകാര്യതയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയാണ് അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായതോ അല്ലെങ്കില്‍ പ്രത്യേക അവസരങ്ങളിലോ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ അപ്‌ഡേറ്റ് കൂടുതല്‍ ഗുണം ചെയ്യും.

whatsapp-working-on-a-feature-to-privately-mention-contacts-in-status
Advertisment