യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം - ശാസ്ത്രപഥം ഏഴാം പതിപ്പിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച് എസ്.സി വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തികമാക്കുവാനുമാണ് ഈ പദ്ധതി.
ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ പൊതുവിദ്യാഭ്യസ വകുപ്പ്, സമഗ്രശിക്ഷ കേരളം (എസ് എസ് കെ ), കേരള ഡെവലപ്പ്‌മെന്റ്‌റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) എന്നിവ സംയുക്തമായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം - ശാസ്ത്രപഥം.
കേരള വികസനം സംബന്ധിച്ച രണ്ടാം തലമുറ വികസന പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഈ പരിപാടിയില്‍ കൃഷി, മൃഗസംരക്ഷണം, ഊര്‍ജ്ജം, എന്നിങ്ങനെ 30 വിഷയമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും. വൈ ഐ പി-ശാസ്ത്രപഥം പരിപാടിയില്‍ വര്‍ഷം തോറും വര്‍ദ്ധിച്ച വിദ്യാര്‍ഥി പങ്കാളിത്തമാണ് കണ്ടുവരുന്നത്. കഴിഞ്ഞ പതിപ്പില്‍ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 10,000 ലേറെ ആശയങ്ങള്‍ സമര്‍പ്പിക്കപ്പെടുകയുമുണ്ടായി.