New Update
/sathyam/media/media_files/hYd4MTRLxtz8gy6vkm7e.jpg)
വർക്കല: കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് ആണ് അപകടത്തിൽ മരിച്ചത്. സംഗീതനൊപ്പം ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
Advertisment
അപകടത്തിൽ സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ്. കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇവരെ ഇടിച്ചത്. സംഭവത്തിൽ ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.