തെയ്യാലയില്‍നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.  പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

തെയ്യാലയില്‍നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

New Update
v

മലപ്പുറം: തെയ്യാലയില്‍നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന്‍ (41), കോലാട് പുല്‍പ്പറമ്പ് സ്വദേശി പെരുളില്‍ മുഹമ്മദ് റാഷിദ് (21) എന്നിവരെയാണ് പിടികൂടിയത്

Advertisment

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈ.എസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത്, പ്രമോദ്, എസ് സിപിഒ മാരായ സുജിത്ത്, ഷമീര്‍, രാഗേഷ്, സിപിഒമാരായ അനീഷ്, ഷിബു. ലിബിന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 


ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment