മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. പ്രായപൂര്‍ത്തി ആവാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേര്‍ പിടിയിലായി.
പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍ (18), ഒരു 17 വയസുകാരന്‍ എന്നിവര്‍ ആണ് പിടിയിലായത് കുറ്റിപ്പാല സ്വദേശിയായ 18 കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ഥിയുടെ നമ്പര്‍ ചോദിച്ചു.
നമ്പര്‍ ഇല്ല എന്ന് പറഞ്ഞതോടെ കൈയില്‍ കരുതിയ വടിവാള്‍ എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു.