മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. ആര്‍ എസ് എസ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മഞ്ചേരിയിലെത്തി റെയ്ഡ് ആരംഭിച്ചത്. അഞ്ച് വീടുകളില്‍ പരിശോധന നടന്നു. നാല് പേരെ കസ്റ്റഡിയിലുമെടുത്തു.
ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദീന്‍ ചെങ്ങര എന്നിവരാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷംനാദിനായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ചിലര്‍ക്ക് ഒളിവില്‍ കഴിയുന്നതിന് ഇവര്‍ സഹായം ചെയ്തു എന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. പിടിയിലായ എസ് ഡി പി ഐ പ്രവര്‍ത്തകരെല്ലാം നേരത്തേ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായിരുന്നു. എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി എന്‍ ഐ എ സംഘം മടങ്ങി.