മലപ്പുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍. ആവശ്യക്കാര്‍ക്ക് കാറിലും സ്‌കൂട്ടറിലും ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കല്‍. യുവാവ് അറസ്റ്റില്‍. പ്രതിക്കെതിരേ നിലവില്‍ വേറെയും കേസ്

വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ യുവാവിനെ പോത്തുകല്‍ പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി.

New Update
mummbai police2

മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ യുവാവിനെ പോത്തുകല്‍ പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. വേങ്ങര വലിയോറ സ്വദേശി നെണ്ടുകണ്ണി ഇബ്രാഹിമി (39) നെയാണ് പോത്തുകല്‍ എസ്‌ഐ മോഹന്‍ദാസ് കാരാടും സംഘവും അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാള്‍ താമസിച്ചിരുന്ന പൂക്കോട്ടുമണ്ണയിലെ വാടകവീട്ടില്‍ നിന്ന് 50000 രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെുത്തു. നിലമ്പൂര്‍ ഡിവൈ.എസ്പി സാജു. കെ. ഏബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തോടെയാണ് പ്രതി വാടകക്ക് താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയത്. 


നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പിടികൂടിയത്. ആവശ്യക്കാര്‍ക്ക് കാറിലും സ്‌കൂട്ടറിലും ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവ്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പ്രതിക്കെതിരേ നിലവില്‍ വേറെയും കേസുണ്ട്.

Advertisment