/sathyam/media/media_files/g301olOYa3YUb80fovqr.jpg)
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നിയോജക മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലും നഗരത്തിലുമായി 2500 വീടുകളിൽ 5000 കുറ്റ്യാടി തെങ്ങും തൈകൾ നട്ടു കൊടുക്കുന്ന കേര കാർഷിക വ്യാപന യജ്ഞത്തിലേക്ക് കേര കർഷകരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഭവന സന്ദർശന പരിപാടി ആരംഭിച്ചു.
ഭവന സന്ദർശന പരിപാടി കേരള ഐറ്റി & പ്രഫഷണൽ കോൺഗ്രസ് ചെയർമാൻ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജേക്കബ് ഏബ്രഹാം ഉന്നതാധികാര സമതി അംഗങ്ങളായ തോമസ് എം മാത്തുണ്ണി, തോമസ് സി കുറ്റിശ്ശേരിൽ, സംസ്ഥാന ജനൽ സെക്രട്ടറി കെ ജി സുരേഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ്, കേരള ഐറ്റി & പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ, സംസ്ഥാന സമതി അംഗം ജോർജ് മത്തായി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉമ്മൻ ചെറിയാൻ, യു.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി സാജൻ നാടാവള്ളിൽ,ജേക്കബ് വള്ളക്കാലി, പി സി ഉമ്മൻ, വി.എസ് ശാമുവേൽ, ഡി.ജി ബോയ്, കൊച്ചു കുഞ്ഞു വർഗീസ്, വർഗീസ് കരിമുളക്കൽ ,ജേക്കബ് മൈക്കിൾ, പി പി പൊന്നൻ, സിജു നെടിയത്ത്, ജേക്കബ് റ്റെറ്റസ്, ജോജി ജോൺ, തുടങ്ങിയവർ ഭവന സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us