ഹരിപ്പാട്: എം. ഡി. എം. എ യുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കരുവാറ്റ സ്വദേശികളായ സിന്ധുഭവനില്‍ ഗുരുദാസ്(20), പുത്തന്‍പുരയില്‍ ആദിത്യന്‍(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്നും 19 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഉത്സവ സീസണ്‍ പ്രമാണിച്ച് വില്‍പ്പനയ്ക്കായി ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരിപ്പാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് പ്രതികള്‍ പിടിയിലായത്.
ജില്ലാ പൊലീസ് മേധവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഹരിപ്പാട് എസ്എച്ച്ഓ മുഹമ്മദ് ഷാഫി, എസ്‌ഐ ഷൈജ, എ എസ്‌ഐ ജയചന്ദ്രന്‍, എസ്സിപിഓ ശ്രിജിത്ത്, സിപിഓ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്.