Advertisment

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ കേരളം ഒന്നാംസ്ഥാനത്ത് എന്ന ബഹുമതി കൂടി കേന്ദ്രസർക്കാരിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നത് ചരിത്ര യാഥാർത്ഥ്യത്തിന്റെ മറ്റൊരു അനുഭവ സാക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
New Update
mathwe puthuparanbil memory.jpg

തളിപ്പറമ്പ : കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് സർക്കാർ കൈവരിച്ച സമുജ്വലമായ മുന്നേറ്റത്തിന്റെ ഫലമായി ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് ഒന്നാംസ്ഥാനത്ത് കേരളം എന്ന ബഹുമതി കൂടി കേന്ദ്രസർക്കാരിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നത് ചരിത്ര യാഥാർത്ഥ്യത്തിന്റെ മറ്റൊരു അനുഭവ സാക്ഷ്യമെന്ന് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി.

Advertisment

കേരളത്തിൽ കഴിഞ്ഞ SSLC പരീക്ഷയുൾപ്പെടെയുള്ള പരീക്ഷകളിൽ അത്യുജ്ജ്വല വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞു.വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുകയാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിന്റെ ഭരണഘടനയും മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് ജനാധിപത്യവും മതനിരപേക്ഷതയും പരിരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പാതയിൽ നമ്മോടൊപ്പം ഉണ്ടാകേണ്ട കരുത്തനായ നേതാവായിരുന്നു മാത്യു പുതുപ്പറമ്പിലെന്നും അദ്ദേഹം പറഞ്ഞു.  ബഹുമാനപ്പെട്ട  കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ആയിരുന്ന, മാത്യു പുതുപ്പറമ്പിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി   .

യോഗത്തിൽ കോൺഗ്രസ് എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ടി കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ ഇ പി ആർ വേശാല മാസ്റ്റർ, ശ്രീ പി പ്രസന്നകുമാർ,ശ്രീ കെ പി ദിലീപ്, ശ്രീ എം ഉണ്ണികൃഷ്ണൻ,ശ്രീ സന്തോഷ് കാല,ശ്രീ.കെ വി ഗിരീഷ് കുമാർ, ശ്രീ രാജീവ് കീഴ്ത്തള്ളി, ശ്രീ കെ ജെ വർഗീസ് മാസ്റ്റർ,  ശ്രീ യു പി മുഹമ്മദ് കുഞ്ഞി, ശ്രീ കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു

Advertisment