Advertisment

എംഎല്‍എ ക്യു തെറ്റിച്ചു, ചോദ്യം ചെയ്ത വോട്ടറിന് കരണത്തടി, തിരിച്ചടിച്ച് വോട്ടറും, വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
MLA Q was wrong1.jpg

ഗുണ്ടൂര്‍:  വിഐപി സംസ്‌കാരത്തിന്റെ നാണംകെട്ട ഒരു സംഭവത്തിനാണ് ആന്ധപ്രദേശ് ഇന്ന് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പോളിംഗ് ബൂത്തില്‍ വോട്ടിംഗിനായുള്ള ക്യു മറികടന്ന് എംഎല്‍എ വോട്ട് ചെയ്യാന്‍ പോയത് ചോദ്യം ചെയ്ത വോട്ടരെ എംഎല്‍എ മര്‍ദ്ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Advertisment

തെനാലിയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍, ഇയാളെ ചോദ്യം ചെയ്ത വോട്ടറിനെ കരണത്തടിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ വോട്ടര്‍ അടി തിരിച്ചടിച്ചു. അതേസമയം എംഎല്‍എയുടെ സഹായികള്‍ വോട്ടര്‍ക്കെതിരെ തിരിഞ്ഞ് അദ്ദേഹത്തെ മര്‍ദ്ദിച്ചു. മറ്റ് വോട്ടര്‍മാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം പത്തു സെക്കന്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും വോട്ടറെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്നത് വിമര്‍ശനം ഉയരുന്നുണ്ട്.

 

Advertisment