Advertisment

തൃശൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

New Update
phone charging.jpg

തൃശ്ശൂർ:  പാവറട്ടി പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു.

റൂമിൽ നിന്ന് ശബ്ദം കേട്ടയുടൻ പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ സംഭവമറിഞ്ഞത്. സംഭവ സമയത്ത് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിൽ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

Advertisment