പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരുമ്പളം ദ്വീപ് ജനതയുടെ ദീര്‍ഘകാലത്തെ സ്വപ്നമായ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പെരുമ്പളം വേറെ ലെവല്‍ ആകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

New Update
perumbala-bridge-e1744702709328

പെരുമ്പളം:  പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

Advertisment

പെരുമ്പളം ദ്വീപ് ജനതയുടെ ദീര്‍ഘകാലത്തെ സ്വപ്നമായ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പെരുമ്പളം വേറെ ലെവല്‍ ആകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപ് ആണ് പെരുമ്പളമെന്നും പതിനായിരത്തോളം വരുന്ന ജനങ്ങളാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കായലുകളില്‍ ഒന്നാണ് വേമ്പനാട് കായല്‍. ആ വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപ് ആണ് പെരുമ്പളം. പതിനായിരത്തോളം വരുന്ന ജനങ്ങളാണ് ഇവിടെ ജീവിക്കുന്നത്.


ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പളം ദ്വീപിലേക്ക് 100 കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തുകയാണ്. പെരുമ്പളം ദ്വീപ് ജനതയുടെ ദീര്‍ഘകാലത്തെ സ്വപ്നമായ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പെരുമ്പളം വേറെ ലെവല്‍ ആകും.