മലപ്പുറം : എസ്ഐഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി അഡ്വ. അസ്ലം പളളിപ്പടി, ജനറൽ സെക്രട്ടറിയായി ഹസനുൽ ബന്ന, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ ബാരി, അഫ്നാൻ സി, മുബഷിർ എൻ.കെ എന്നിവരെ തിരഞ്ഞെടുത്തു.
ഞായറാഴ്ച നടന്ന മെമ്പേഴ്സ് മീറ്റിലായിരുന്നു പുതിയ ജില്ലാ നേതൃത്വങ്ങളുടെ പ്രഖ്യാപനം.
പരിപാടിയിൽ ദേശീയ കമ്മിറ്റി അംഗം വാഹിദ് ചുള്ളിപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ജില്ലാ പ്രസിഡന്റ് അനീസ് ടി, ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.