യുപി നടുങ്ങി, ഹത്രാസ് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു, ഇതുവരെ മരിച്ചത് 107 പേര്‍ ! അപകടത്തിന് കാരണം മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കും തിരക്കും

'സത്സംഗ' (പ്രാർത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു

New Update
hthras satsang

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 107 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.

Advertisment

ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാൻപൂർ ഗ്രാമത്തിൽ 'സത്സംഗ' (പ്രാർത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.  

ഭോലെ ബാബ എന്ന മതപ്രഭാഷകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ജനത്തിരക്ക് മൂലം ആളുകള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ആളുകള്‍ ഓടിയതോടെയാണ് ദുരന്തമുണ്ടായതെന്നാണ് സൂചന.

മരിച്ചവരില്‍ ഹത്രാസ് സ്വദേശി ഗംഗാദേവി (70), കാസ്‌ഗഞ്ചിൽ നിന്നുള്ള പ്രിയങ്ക (20), മഥുരയിൽ നിന്നുള്ള ജസോദ (70), ഈറ്റയിൽ നിന്നുള്ള സരോജ് ലത (60), ഷാജാൻപൂർ സ്വദേശികളായ കാവ്യ (4), ആയുഷ് (8) എന്നിവരെ തിരിച്ചറിഞ്ഞു. മതപരിപാടി അവസാനിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പ്രതികരിച്ചു.


 

Advertisment