ഹോളി പാര്‍ട്ടിക്കിടെ മദ്യലഹരിയില്‍ സഹനടന്‍ മോശമായി  പെരുമാറി; പരാതി നല്‍കി സീരിയല്‍ നടി

നിരവധി  വെബ് സീരിസുകളിലും സീരിയലുകളും പ്രധാന വേഷം ചെയ്യുന്ന നടിയാണ് പരാതിക്കാരി.

New Update
33533333

മുംബൈ: ഹോളി പാര്‍ട്ടിക്കിടെ സഹനടന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് സീരിയല്‍ നടി പരാതി നല്‍കി. നിരവധി  വെബ് സീരിസുകളിലും സീരിയലുകളും പ്രധാന വേഷം ചെയ്യുന്ന നടിയാണ് പരാതിക്കാരി.

Advertisment

വെള്ളിയാഴ്ച സംഘടിപ്പിച്ച ഹോളി പാര്‍ട്ടിക്കിടെ മദ്യലഹരിയില്‍ നടന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സീരിയലിന്റെ നിര്‍മാണ കമ്പനി നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം. 

പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. കേസെടുത്ത പോലീസ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരില്‍ നിന്നു മൊഴിയെടുത്തു. പോലീസ് സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന് നോട്ടീസ് നല്‍കി.

Advertisment