Advertisment

മാതാവുമായി അവിഹിത ബന്ധം; പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ട്രാക്ടര്‍ രാഹുല്‍ ദശരഥ് ജാദവാ(30)ണ് കൊല്ലപ്പെട്ടത്.

New Update
24242424

പൂനെ: മാതാവുമായി അവിഹിത ബന്ധം ആരോപിച്ച്  പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. 

Advertisment

പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ട്രാക്ടര്‍ രാഹുല്‍ ദശരഥ് ജാദവാ(30)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് സാഗര്‍ കോളനിയിലേക്ക് എത്തിയ രാഹുലിനെ കൗമാരക്കാര്‍ തടയുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. 

അറസ്റ്റിലായവരെ ജുവനൈല്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. 

 

Advertisment