/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. രാജസ്ഥാനില്‍ പരിശീലനം നടത്തുന്ന മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയെയാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ മോചിപ്പിക്കാൻ കുടുംബത്തോട് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോയവർ വിദ്യാർത്ഥിയെ കയറിൽ ബന്ധിച്ച ഫോട്ടോകൾ പിതാവിന് അയച്ചുകൊടുത്തു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ മകളെ നഷ്ടപ്പെടുമെന്നാണ് പിതാവിന് ലഭിച്ച ഭീഷണി സന്ദേശം.
“എൻ്റെ മകൾ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി, കോച്ചിംഗ് സെൻ്ററിൽ ഒരു ടെസ്റ്റിന് ഹാജരായ ശേഷം അവൾ എന്നോട് സംസാരിച്ചിരുന്നു. തിങ്കളാഴ്ച മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകള്‍ എന്റെ ഫോണില്‍ ലഭിച്ചു. മോചനദ്രവ്യവും ആവശ്യപ്പെട്ടു. പണം കൈമാറാൻ അവർ എനിക്ക് ഒരു അക്കൗണ്ട് നമ്പറും അയച്ചിട്ടുണ്ട്”, പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ പിടികൂടാനും പെൺകുട്ടിയെ രക്ഷപ്പെടുത്താനും അന്വേഷണം പുരോഗമിക്കുകയാണെന്ന് തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ച് കോട്ട എസ്പി അമൃത ദുഹാൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us