/sathyam/media/media_files/2026/02/08/1000463825-2026-02-08-15-25-47.jpg)
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ അമിതവേഗതയിൽ വന്ന ഔഡി കാർ മോട്ടോർ സൈക്കിളിൽ ഇടിച്ചുകയറി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം.
രേവയിലെ റായ്പൂർ കാർചുലിയാൻ ഹൈവേയിൽ ശനിയാഴ്ച വൈകുന്നേരമാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ അപകടം സംഭവിച്ചത്. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ഭഗവത് വിശ്വകർമ, ഇയാളുടെ മകൻ രാഹുലും മറ്റൊരു ബന്ധുവാണ് കൊല്ലപ്പെട്ടത്. രേവ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ, റായ്പൂർ കാർചുലിയാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോസ്റ്റ എന്ന ഗ്രാമത്തിന് സമീപമായിരുന്നു അപകടം.
ഭഗവത് വിശ്വകർമയുടെ മൂത്തമകന്റെ വിവാഹം ഫെബ്രുവരി 24ന് നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തിനെ ആളുകളെ ക്ഷണിക്കാനായി പോകുന്നതിനിടെ ആയിരുന്നു അപകടം.
റായ്പൂർ കർചുലിയാൻ ഭാഗത്ത് നിന്ന് അമിത വേഗതയിൽ എത്തിയ ഔഡി കാർ അവരുടെ മോട്ടോർ സൈക്കിളിൽ ഇടിച്ചുകയറിയെന്നാണ് കാർചുലിയാൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് സിംഗിന്റെ പ്രതികരണം.
ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ പൂർണമായും തകർന്നു. അതേസമയം കാർ ഓടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us