New Update
/sathyam/media/media_files/2026/01/20/beegle-dog-2026-01-20-17-17-46.png)
അഹ്മദാബാദ്: പ്രതിരോധ കുത്തിവെപ്പ് എടുത്ത വളർത്തുനായുടെ കടിയേറ്റതിനെത്തുടർന്ന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൾ പേവിഷബാധയേറ്റ് മരിച്ചു.
Advertisment
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. മരിച്ച 50കാരി മുതിർന്ന വിദ്യാഭ്യാസ വിദഗ്ധയും മുമ്പ് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂൾ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള 'ബീഗിൾ' ഇനത്തിൽപ്പെട്ട വളർത്തുനായയുമായി കളിക്കുന്നതിനിടെയാണ് ഇവർക്ക് കടിയേറ്റത്. നായ വാക്സിനേഷൻ എടുത്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കടിയേറ്റ് മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഡിസംബർ 30ന് ഇവരെ ഗാന്ധിനഗറിലെ ഭട്ട് സർക്കിളിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 17ന് രാവിലെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us