ലോകമെമ്പാടും ഇവിഎമ്മിന്റെ അപകടം തിരിച്ചറിയുന്നു, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം: അഖിലേഷ് യാദവ്‌

ഇവിഎമ്മുകള്‍ നിരോധിക്കണമെന്ന ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു

New Update
akhilesh

ലഖ്‌നൗ: തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇവിഎമ്മുകള്‍ നിരോധിക്കണമെന്ന ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Advertisment

"പ്രശ്നങ്ങൾ പരിഹരിക്കാനാണ് സാങ്കേതികവിദ്യ. അവ പ്രശ്നങ്ങൾക്ക് കാരണമാകുകയാണെങ്കിൽ, അവയുടെ ഉപയോഗം നിർത്തണം. ലോകമെമ്പാടുമുള്ള നിരവധി തെരഞ്ഞെടുപ്പുകളിൽ ഇവിഎം കൃത്രിമത്വത്തിൻ്റെ അപകടസാധ്യതകൾ സംശയിക്കുമ്പോഴും അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധർ അതിനെക്കുറിച്ച് പറയുമ്പോഴും, എന്തുകൊണ്ടാണ് ഇവിഎമ്മുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം'', അഖിലേഷ് പറഞ്ഞു.

Advertisment