ഡൽഹി: ഡൽഹി പോലീസിലെ 38 വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു തിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഡൽഹിയുടെ വൈസ് പ്രസിഡന്റ്‌മായ പവിത്രൻ കൊയിലാണ്ടിയെ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ഡൽഹി ഘടകം കേരളഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
/sathyam/media/media_files/2025/04/21/hTyJ8KtAdO82ImTOIUGF.jpg)
ഐയ്മ ഡൽഹി സംസ്ഥാന പ്രസിഡന്റ് അജി മേടയിലിന്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ബാബു പണിക്കർ, സുബു റെഹ്മാൻ അവർകൾ മുഖ്യ അഥിതി ആയിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ അശോകൻ, ജയരാജ് നായർ, ഐമ ഹരിയാന പ്രസിഡന്റ് മോഹനൻ നായർ, പ്രശോഭ രാജൻ, മാധ്യമ പ്രവർത്തക യൂണിയൻ സെക്രട്ടറി ധന സുമോദ്,
ഡൽഹി സെക്രട്ടറി ജയകുമാർ സി , കൈരളി വെൽഫയർ സൊസൈറ്റി സെക്രട്ടറി ഷിബു വി ആർ, മീഡിയ കോർഡിനേറ്റർ മുകേഷ് മേനോൻ,മലയാള മിഷൻ സെക്രട്ടറി ശ്രീനിവാസൻ, ജനസംസ്കൃതി പ്രസിഡന്റ് വിനോദ് കമ്മലത്ത്, പാലക്കാടൻ കൂട്ടായ്മ പ്രസിഡന്റ് ശ്രീലത, കൊയിലാണ്ടി കൂട്ടo പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി നോബി, ഐമ ഡൽഹി ചെയർമാൻ അനിൽ കുമാർ എം കെ ,മൈത്രി യുടെ സെക്രട്ടറി സുൽത്താന ഐമ ഡൽഹി,യു പി ,ഹരിയാന , രാജസ്ഥാൻ തുടങ്ങിയ സംഘടനയിലെ അംഗങ്ങൾ പ്രസംഗിച്ചു, ഐമ യുടെ യൂത്ത് വിംഗ് കൺവീനർ സ്നേഹ ഷാജി നന്ദി പ്രകാശനം നടത്തി.