New Update
/sathyam/media/media_files/2024/12/14/d0j2CXFIFFHMlCauJUa3.jpg)
ഹൈദരാബാദ്: നടൻ അല്ലു അർജുൻ്റെ വീട്ടിൽക്കയറി അതിക്രമം നടത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി.
Advertisment
പുഷ്പ 2 റിലീസിങ് ദിവസം തിക്കിലും തിരക്കിലും മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് അക്രമി സംഘം അല്ലു അർജുൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകർത്തു. തുടർന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവർ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടുണ്ട്.
ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിൻ്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us