/sathyam/media/media_files/2026/01/27/arjit-singh-2026-01-27-21-11-45.webp)
മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയ ഗായകൻ അർജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു.
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം തന്റെ ഈ അപ്രതീക്ഷിത തീരുമാനം ആരാധകരെ അറിയിച്ചത്. പുതിയ സിനിമകളിൽ ഇനി പാടില്ലെന്നും എന്നാൽ സംഗീതം പൂർണ്ണമായി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത്രയും കാലം എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഇനി മുതൽ പിന്നണി ഗാനരംഗത്ത് പുതിയ അവസരങ്ങൾ ഏറ്റെടുക്കില്ല എന്ന് ഞാൻ അറിയിക്കുന്നു. ഇവിടം കൊണ്ട് ഞാൻ നിർത്തുകയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു. ദൈവം എന്നോട് കരുണയുള്ളവനായിരുന്നു," - അർജിത് സിങ് കുറിച്ചു.
പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുമെങ്കിലും സംഗീതത്തിൽ നിന്ന് താൻ അകലില്ലെന്ന് അർജിത് വ്യക്തമാക്കിയിട്ടുണ്ട്. നല്ല സംഗീതത്തിന്റെ ആരാധകനാണ് താനെന്നും, ഭാവിയിൽ ഒരു ചെറിയ കലാകാരൻ എന്ന നിലയിൽ കൂടുതൽ പഠിക്കാനും സ്വന്തമായി സംഗീതം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കരാർ ഒപ്പിട്ട ഗാനങ്ങൾ പൂർത്തിയാക്കുമെന്നും അതിനാൽ ഈ വർഷം ചില ഗാനങ്ങൾ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/filters:format(webp)/sathyam/media/media_files/uGkT8zU5yF5gQIOXaclc.jpg)
ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകളിലെ പ്രണയഗാനങ്ങളുടെയും വിരഹഗാനങ്ങളുടെയും പര്യായമായിരുന്നു അർജിത് സിങ്.
താരത്തിന്റെ ഈ പെട്ടെന്നുള്ള തീരുമാനം സംഗീത പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സിനിമാ സംഗീതത്തിന് പുറത്തുള്ള സ്വതന്ത്ര സംഗീത ലോകത്ത് അർജിത് സിങ്ങിനെ ഇനി പ്രതീക്ഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us