പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ തി​രി​കെ​ വരാത്തതിൽ കലിപ്പ്; ഈറോഡിൽ അ​യ​ൽ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ തീ​യി​ട്ട് നശിപ്പിച്ച യു​വാ​വ് പി​ടി​യി​ൽ

New Update
vaidyanadan

ചെന്നൈ: പിണങ്ങിപ്പോയ ഭാര്യ കൂടെവരാത്തതിലുള്ള ദേഷ്യത്തിൽ അയൽവാസികളുടെ വാഹനങ്ങൾക്ക് തീയിട്ട യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കടലൂർ സ്വദേശിയായ വൈദ്യനാഥനെ (32) പെരുന്തുറൈ പോലീസ് പിടികൂടി.

Advertisment

കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ഗായത്രിയെ തിരികെ കൊണ്ടുപോകാനാണ് വൈദ്യനാഥൻ എത്തിയത്. എന്നാൽ ഗായത്രി കൂടെ പോകാൻ വിസമ്മതിച്ചു. 

ഇക്കാര്യത്തിൽ തന്നെ സഹായിക്കാതിരുന്ന അയൽവാസികളോട് പ്രതികാരം തീർക്കാനാണ് വൈദ്യനാഥൻ അവരുടെ വാഹനങ്ങൾ കത്തിച്ചത്. 

മൂന്ന് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് തീപിടുത്തത്തിൽ പൂർണ്ണമായും നശിപ്പിച്ചത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Advertisment