തിരക്കേറിയ റോഡിൽ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് ബൈക്ക് യാത്ര; വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അറസ്റ്റിൽ

New Update
78282222

ഹൈദരാബാദ്: തിരക്കേറിയ റോഡിൽ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം.

Advertisment

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇറ്റ്സ് മി പവർ എന്ന് അറിയപ്പെടുന്ന പവർ ഹർഷ എന്ന മഹാദേവിനാണ് ഇങ്ങനെ ചെയ്തത്. ഇയാൾക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു.

അശ്രദ്ധയോടെ വാഹനമോടിക്കൽ, പൊതുശല്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment