ഡല്‍ഹി: കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരന് അര്‍ഷ് ദല്ല അറസ്റ്റില്‍. ദല്ല കാനഡയില്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദല്ലയുടെ അറസ്റ്റിനെക്കുറിച്ച് കനേഡിയന്‍ അധികൃതര്‍ ഇതുവരെ ഒരു വിവരവും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ല.
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയായി അറിയപ്പെടുന്ന ദല്ലയാണ് കഴിഞ്ഞ വര്‍ഷം നിജ്ജാര്‍ കൊല്ലപ്പെട്ടതു മുതല്‍ നിരോധിത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെ (കെടിഎഫ്) നയിക്കുന്നത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ മാന്ദ്യത്തിന്റെ കേന്ദ്രമാണ് നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഗവണ്മെന്റ് ഏജന്റുമാരാണെന്ന് കാനഡ ആരോപിച്ചിരുന്നു.