ഡിഎംഎ മെഹ്റോളി ഏരിയയുടെ ആഭിമുഖ്യത്തിൽ പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാൻ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

author-image
പി.എന്‍ ഷാജി
New Update
hgkhjde

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ആഭിമുഖ്യത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി ഏകാഗ്രത മെച്ചപ്പെടുത്താനും സഹായകരമായ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. 

Advertisment

ഡൽഹി മലയാളി അസോസിയേഷന്റെ മെഹ്റോളി ഏരിയ ഓഫീസ് ഹാളിലായിരുന്നു വേദി ഒരുക്കിയത്. ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. സ്ട്രെസ് മാനേജ്മെന്റിലും വിദ്യാർത്ഥി കൗൺസിലിംഗിലും അറിയപ്പെടുന്ന റിസോഴ്‌സ് പേഴ്‌സണായ അഡ്വ ഡോ കെ സി ജോർജ്ജ്‌ ക്ലാസുകൾ നയിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഏരിയ ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ട്രഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളുമടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു

Advertisment