പൊലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ

ഭർത്താവ് മരിച്ച ശേഷമാണ് വസ്ത്ര നിർമാണ ശാലയിലെ തൊഴിലാളിയായ സുബ്രമണിയുമായി യുവതി അടുപ്പത്തിലായത്. 

New Update
death-3.jpg

ബംഗളൂരു: വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisment

35കാരിയായ സൽമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി സുബ്രമണി എന്ന യുവാവിനായി പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.

വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തായി ഒട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

പിന്നാലെ പൊലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോൾ യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

ഭർത്താവ് മരിച്ച ശേഷമാണ് വസ്ത്ര നിർമാണ ശാലയിലെ തൊഴിലാളിയായ സുബ്രമണിയുമായി യുവതി അടുപ്പത്തിലായത്. 

വീട്ടുജോലി ചെയ്ത് വരുമാന മാർഗം കണ്ടെത്തിയിരുന്ന യുവതിക്ക് നാലുമക്കളാണുള്ളത്. വെള്ളിയാഴ്ച സൽമ സുബ്രമണിക്കൊപ്പം പോയിരുന്നതായി യുവതിയുടെ മക്കൾ പൊലീസിനോട് വ്യക്തമാക്കി. 

കൊലപാതകത്തിന് ശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ് ഉപേക്ഷിക്കപ്പെട്ട ഓട്ടോയിൽ സൽമയുടെ മൃതദേഹം സുബ്രമണി എത്തിച്ചത്. പ്രതിക്കായി തിലക് നഗർ പൊലീസ് ഊർജിത തിരച്ചിൽ നടത്തിവരികയാണ്. 

Advertisment