മകൾ അന്യജാതിയിൽപ്പെട്ട യുവാവിനൊടൊപ്പം ഒളിച്ചോടിപോയി. യുവതിയുടെ വീട്ടുകാർ ഭർതൃമാതാവിനെ മർദ്ദിച്ച് നഗ്നയാക്കിയ കേസ്. 12 പ്രതികൾക്ക് 5 വർഷം കഠിനതടവ്

കേസിൽ അറസ്റ്റിലായ സ്ത്രീകളടക്കമുള്ള 12 പ്രതികൾക്കും അഞ്ച് വർഷം വീതം കഠിനതടവ് വിധിച്ചു. 

New Update
jail11

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ സ്ത്രീയെ നഗ്നയാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ 12 പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ച് കോടതി. ബെലഗാവി പത്താം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മഞ്ജുനാഥ് ആണ് ശിക്ഷ വിധിച്ചത്.

Advertisment

ബെലഗാവി നഗരത്തിലെ വണ്ടമുരി ഗ്രാമത്തിലുള്ള യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധമാണ് വൈരാ​ഗ്യത്തിനു കാരണം.

ഇവർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ബന്ധത്തെ എതിർത്തു. തുടർന്ന് 2023 ഡിസംബർ 10-ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.

ഇതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങൾ തകർത്തു.

തുടർന്ന് യുവാവിന്റെ അമ്മയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവരികയും, വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

കേസിൽ അറസ്റ്റിലായ സ്ത്രീകളടക്കമുള്ള 12 പ്രതികൾക്കും അഞ്ച് വർഷം വീതം കഠിനതടവ് കോടതി വിധിച്ചു. 

Advertisment