New Update
/sathyam/media/media_files/2026/01/03/img214-2026-01-03-20-45-00.png)
ബംഗളൂരു: മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപ പിഴയിട്ടത്.
Advertisment
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ വാർത്തകൾ നീക്കണമെന്ന ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു. വാർത്തകൾ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകൾ ആണ് റിമൂവ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഈ വാര്‍ത്തകളെല്ലാം വീണ്ടും പബ്ലിഷ് ചെയ്യാം എന്നാണ് പുതിയ വിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us