മോഷണശ്രമത്തിനിടെ വീട്ടുകാർ കയ്യോടെപൊക്കി മർ​ദ്ദിച്ചു. പൊലീസിന് പരാതി നൽകി കള്ളൻ

ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ മരത്തടി കൊണ്ട് തന്നെ മർദ്ദിച്ചുവെന്നാണ് മോഷ്ടാവിന്റെ പരാതി.

New Update
police

ബംഗളൂരു: മോഷണശ്രമത്തിനിടെ വീട്ടുകാരുടെ മർദ്ദനമേറ്റെന്ന് ആരോപിച്ച് മോഷ്ടാവ് തന്നെ പൊലീസിൽ പരാതി നൽകി കള്ളൻ. ചൊക്കനഹള്ളി മെയിൻ റോഡിന് സമീപമുള്ള ഒരു വീട്ടിൽ ഇലക്ട്രിക്കൽ സാധനങ്ങൾ മോഷ്ടിക്കാൻ കയറിയ ഓട്ടോ ഡ്രൈവറാണ് പരാതിക്കാരൻ.

Advertisment

ജനുവരി 31-നായിരുന്നു സംഭവം. മോഷണത്തിനായി വീട്ടുപറമ്പിൽ കടന്ന ഇയാളെ വീട്ടുകാർ ചോദ്യം ചെയ്തതോടെ തർക്കം ഉടലെടുത്തു. തുടർന്ന് മോഷ്ടാവ് തന്റെ രണ്ട് സുഹൃത്തുക്കളെ കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു. 

അക്രമത്തിനിടെ മോഷ്ടാവിന്റെ കൂട്ടാളി ബിയർ കുപ്പി കൊണ്ട് വീട്ടുടമസ്ഥന്റെ തലയ്ക്കടിച്ചു. കുപ്പി പൊട്ടി തെറിച്ച് വീട്ടമ്മയുടെ കവിളിലും പരിക്കേറ്റു.

ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ മോഷ്ടാവിന്റെ സുഹൃത്തുക്കൾ ഓട്ടോയിൽ രക്ഷപ്പെട്ടു. എന്നാൽ ഇതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ മരത്തടി കൊണ്ട് തന്നെ മർദ്ദിച്ചുവെന്നാണ് മോഷ്ടാവിന്റെ പരാതി. 

പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം തന്നെ അക്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment