കർണാടകയിൽ പുതിയ 37 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. 

New Update
Ggg

ബംഗളൂരു: കർണാടകയിൽ പുതിയ 37 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 80 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ്. 

Advertisment

സജീവ കേസുകളിൽ 73 എണ്ണം ബംഗളൂരുവിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 19.37 ശതമാനമാണ്.

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. 

എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 85 വയസുള്ളയാൾ കർണാടകയിൽ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Advertisment