തോറ്റ് തോറ്റ് മടുത്തു ! തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞെന്ന് ബൈചുങ് ബൂട്ടിയ; ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം തനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
bhaichung bhutia

ഗാങ്‌ടോക്ക്: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം തനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

"2024ലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം എനിക്ക് വേണ്ടിയുള്ളതല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അതിനാൽ എല്ലാത്തരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഞാൻ പിന്മാറുകയാണ്," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

10 വര്‍ഷത്തിനിടെ ആറു തവണയാണ് ബൂട്ടിയ തിരഞ്ഞെടുപ്പില്‍ തോറ്റത്. അടുത്തിടെ സിക്കിം നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ബർഫുങ് സീറ്റിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ റിക്ഷാൽ ദോർജി ബൂട്ടിയയോട് 4,346 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്. ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ച ബൂട്ടിയ പിന്നീട് ഇത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്‍ ലയിപ്പിച്ചിരുന്നു.

Advertisment