New Update
/sathyam/media/media_files/2025/10/03/photos437-2025-10-03-00-45-24.jpg)
ഭോപ്പാൽ: നവരാത്രി ആഘോഷത്തിന് ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തർ ഗോമൂത്രം കുടിച്ചിരിക്കണമെന്ന് ബിജെപി ഇൻഡോർ ജില്ലാ പ്രസിഡന്റ് ചിന്തു വർമ.
Advertisment
ആളുകൾ ഗോമൂത്രം കുടിച്ചെന്ന് സംഘാടകർ ഉറപ്പാക്കണം. ഒരാൾ ഹിന്ദുവാണെങ്കിൽ അവർ ഗോമൂത്രം കുടിക്കുന്നതിനെ എതിർക്കില്ലെന്നും ചിന്തു വർമ പറഞ്ഞു.
ഈ നിർദേശത്തിന്റെ യുക്തിയെ കുറിച്ച് ചോദിച്ചപ്പോൾ ചില ആളുകൾ ഇത്തരം പരിപാടികളിൽ കടന്നുകൂടുമെന്നും അത് ചില ചർച്ചകൾക്ക് കാരണമാകുമെന്നുമായിരുന്നു ചിന്തു വർമയുടെ മറുപടി.
ആധാർ കാർഡ് എഡിറ്റ് ചെയ്യാൻ പറ്റും. എന്നാൽ ഒരാൾ ഹിന്ദുവാണെങ്കിൽ ഗോമൂത്രം ഉപയോഗിക്കുന്നതിൽ ഒരു മടിയുമുണ്ടാകില്ലെന്നും വർമ പറഞ്ഞു.